കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആര്?; ഇന്നും റേഡിയോ തുറന്നത് പോലെ: ഷാഫി; വിഡിയോ

shafi-video
SHARE

നിയമസഭയിലെ മാധ്യമവിലക്കിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനിടെ പ്രതിപക്ഷ നേതാവിന്റെ മാധ്യമ ഇടപെടലിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇതില്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് പ്രതികരണം.കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നതില്‍ കൗതുകമെന്നാണ് ഷാഫി പറയുന്നത്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തത് ഗോഡ്സെ പ്രാവര്‍ത്തികമായി ചെയ്തതിനെ സിപിഎമ്മുാകാര്‍ പ്രതീകാത്മകമായി പിന്തുടരുന്നതാണെന്നും വിമര്‍‌ശനം. 

ഷാഫി പറമ്പിലിന്റെ വാക്കുകള്‍: 

37 ദിവസങ്ങള്‍ക്ക് ശേഷം  കേരളത്തിന്റെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. എന്നിട്ട് പ്രതിപക്ഷ നേതാവിന് മാധ്യമങ്ങളോട് ഇടപെടുന്നതില്‍ ഉപദേശം. ചരിത്രത്തില്‍ ഇല്ലാത്ത വിധം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.  കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആരാണ്. ഇന്നും 42 മിനിട്ട് റേഡിയോ തുറന്ന് വെച്ചത് പോലെ പത്രസമ്മേളനം നടത്തി. 10 മിനിട്ട് അങ്ങയ്ക്ക് വേണ്ട ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി. ഒരു മണിക്കൂറിലധികം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കൗതുകം.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമ അടിച്ച് തകര്‍ത്ത രണ്ട് ഡിവൈഎഫ്ഐക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഗാന്ധി പ്രതിമയുടെ തലയറുത്ത് മാറ്റിയവര്‍ സിപിഎംകാരാണ്. ഗോഡ്സെ പ്രാവര്‍ത്തികമായി ചെയ്തതിനെ ചുവപ്പ് നരച്ച് കാവിയായ അങ്ങയുടെ പാര്‍ട്ടിക്കാര്‍ പ്രതീകാത്മകമായി പിന്തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് തലയറുത്ത ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. നിയസഭയില്‍ അങ്ങയ്ക്ക് മുമ്പില്‍ അത് സമര്‍പ്പിക്കും.  

MORE IN KERALA
SHOW MORE