സ്വപ്നയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; മൂന്നാം ദിവസവും മൊഴിയെടുത്ത് ഇഡി

swapna
SHARE

കെ.ടി.ജലീന്റെ പരാതിയില്‍ സ്വപ്ന സുരേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമില്ലാ വകുപ്പും ചുമത്തി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് കാട്ടി സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന സുരേഷില്‍ നിന്നു മൂന്നാം ദിവസവും ഇ.ഡി മൊഴിയെടുക്കുകയാണ്.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരിയെും സ്വപ്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീല്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മുന്‍പ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ ചുമത്തിയിട്ടുള്ളുവെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാലിപ്പോള്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തേക്കുമെന്ന് സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാടുന്നു.

ഇന്നു ഹാജരാകന്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡി യുടെ മൊഴിയെടുപ്പുള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് സ്വപ്ന ഉദ്യോഗസ്ഥരെ അറിയിച്ചു. കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും മാറ്റി. സ്വപ്നയുടെ ഹര്‍ജിയും മതനിന്ദകേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള അഭിഭാഷകന്‍ കൃഷ്ണരാജിന്റെ അപേക്ഷയും ബുധനാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

MORE IN KERALA
SHOW MORE