സിനിമാമേഖലയില്‍ ആഭ്യന്തരപരാതി പരിഹാര സെല്ലിന് തുടക്കം

cell
SHARE

ചലചിത്രമേഖലയില്‍ ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപികരിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ സാനിന്ധ്യത്തില്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് സെല്ലിന് തുടക്കംകുറിച്ചത്. വിവിധ ചലചിത്ര സംഘടനാ പ്രതിനിധികള്‍ അംഗങ്ങളായി മോണിറ്ററിങ് കമ്മറ്റിയും രൂപീകരിച്ചു. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാറാണ് കമ്മറ്റി അധ്യക്ഷന്‍.

തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ലിംഗസമത്വത്തിനുമായി മറ്റ് മേഖലകളിലെന്നപോലെ ചലചിത്രമേഖലിയിലും ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കമ്മിഷന്‍ അധ്യക്ഷയുടെ തന്നെ സാനിധ്യത്തില്‍ പുതിയ പരാതി പരിഹാര സെല്ലിന് സിനിമാ മേഖല തുടക്കം കുറിച്ചത്. കൊച്ചിയിലെ ഫിലിം ചേംബര്‍ ആസ്ഥാനത്ത് നടന്ന രൂപീകരണ യോഗത്തില്‍ വിവിധ ചലചിത്ര സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാറാണ് കമ്മറ്റിയുടെ അധ്യക്ഷന്‍

അമ്മയില്‍ നിന്ന് ബാബുരാജും സുരേഷ് കൃഷ്ണയും ദേവി ചന്ദനയുമാണ് കമ്മറ്റിയിലുള്ളത്.. എല്ലാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ നിര്‍ദേശിച്ചു. ഇതനുസരിച്ച് അമ്മയില്‍ ഐ.സി.സി വീണ്ടും രൂപീകരിക്കും സിനിമാസെറ്റുകളില്‍ ഐ.സി.സിയെ മോണിറ്ററിങ് കമ്മറ്റി നിരീക്ഷിക്കും, ആരെങ്കിലും രാജിവച്ചാല്‍ പകരം ആളുകളെ നിയമിക്കാനും  തീരുമാനമായി

MORE IN KERALA
SHOW MORE