കുരുക്കിനൊപ്പം കുഴിച്ചിട്ട റോഡും; വൈറ്റിലയിൽ കുത്തിപ്പൊളിച്ചിട്ടത് മൂടാതെ ജല അതോറിറ്റി

vytila
SHARE

 ഗതാഗതകുരുക്ക് രൂക്ഷമായ വൈറ്റിലയില്‍, ഗതാഗത കുരുക്കിന്റെ ആഴം ഒന്നുകൂടി വര്‍ധിപ്പിച്ച് ജല അതോരിറ്റിയും. പെപ്പ് സ്ഥാപിക്കാന്‍ ജല അതോറിറ്റി കുത്തിപ്പൊളിച്ച റോഡ് പൂര്‍ണതോതില്‍ മൂടാതെ ഇട്ടിട്ടുപോയതാണ് യാത്രികര്‍ക്ക് ഇരട്ടി പ്രഹരമായത്. ഇതെ തുടര്‍ന്ന്  വൈറ്റില തൃപ്പൂണിത്തുറ റൂട്ടില്‍ മാസങ്ങളായി കെട്ടഴിയാത്തവിധമാണ് കുരുക്ക്.

ഒരാളും അങ്ങനെ സുഗമമായി യാത്രചെയ്യേണ്ട എന്ന നിലപാടാണ് ജല അതോറിറ്റിക്കും. പൊതുമരാമത്ത് വകുപ്പിന്റെ ആ നിലപാടിന് വകുപ്പിനോളം പഴക്കമുണ്ട്. പൈപ്പ് ഇടാന്‍ ജല അതോരിറ്റി കുത്തിപ്പൊളിച്ചതാണ് തിരക്കേറിയ റോഡ്. കുത്തിപ്പൊളിച്ച ഒരു കിലോമീറ്റര്‍ ദൂരം ആശാസ്ത്രിയമായി മൂടിയിട്ട് ജല അതോരിറ്റി ആ വഴിക്കുപോയി. 

MORE IN KERALA
SHOW MORE