'രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; പിന്നിൽ ഉന്നത ഗൂഢാലോചന'

vd-cm
SHARE

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു . ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടന്ന അക്രമത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  കെ.സി.വേണുഗോപാലും അക്രമം ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് കെ. മുരളിധരനും പറഞ്ഞു. എം.പി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ വ്യഴാഴ്ച രാഹുൽ ഗാന്ധി വയനാട്ടിൽ എത്തും.

രാഹുൽ ഗാന്ധിയുടെ വയനാട് കൽപറ്റയിലെ എം.പി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസിന്റെ ദേശീയ സംസ്ഥന നേതാക്കൾ അടക്കം വയനാട് കേന്ദ്രീകരിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകുകയാണ്. രാഹുൽ ഗാന്ധി തന്നെ ഈ മാസം മുപ്പതിന് വയനാട്ടിൽ എത്തും. മൂന്ന് ദിവസമാണ് അദ്ദേഹം മണ്ഡലത്തിൽ ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അക്രമം നടന്ന എം.പി ഓഫീസ് സന്ദർശിച്ചു. ക്രിമിനലുകളെയാണ് എസ്എഫ്ഐയുടെയും ഡി വൈഎഫ്ഐയുടെയും തലപ്പത്തുള്ളതെന്ന് സതീശൻ പറഞ്ഞു.

MORE IN KERALA
SHOW MORE