നൂറിന്റെ നിറവ്; സ്വപ്നം സിവില്‍ സര്‍വീസ്; കനൽപാത എങ്ങനെ താണ്ടും?

bony
SHARE

ഇല്ലായ്മയില്‍ നിന്ന് കൈവരിച്ച പൂര്‍ണവിജയത്തിന്റെ നിറവിലാണ് ചെല്ലാനം മാളികപ്പറമ്പില്‍ തേറാത്ത് ഫ്രാന്‍സിസും കുടുംബവും. പ്രതികൂല സാഹചര്യങ്ങളെ  ‌മറികടന്ന് ഫ്രാന്‍സിസിന്റെ മക്കള്‍ പത്താംക്ലാസിലും പ്ലസ്ടുവിലും നേടിയത് ഫുള്‍ എ പ്ലസ്. മിന്നും ജയം നേടിയ മക്കളുടെ തുടര്‍പഠനത്തിനുള്ള പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് ആ അച്ഛനിപ്പോള്‍.

പലകയടിച്ച ഈ ഒറ്റമുറി വീട്ടിലേക്ക് ഇല്ലായ്മയും വല്ലായ്മയും കടന്ന് ആഹ്ലാദനിറവ് വല്ലപ്പോഴുമെ എത്താറുള്ളു. അങ്ങനെയെത്തിയൊരു സന്തോഷത്തിലാണ് ഈ കുടുംബമിന്ന്. കെഎസ്ആര്‍ടിസി ഡ്രൈവറായ ഫ്രാന്‍സിസിന്റേ‌യും തൊഴിലുറപ്പ് തൊഴിലാളിയായ റോണിയുടേയും മക്കളാണ് അതിന് കാരണക്കാര്‍. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിലായിരുന്നു പഠനം. പൊളിറ്റിക്കല്‍ സയന്‍സ് അടക്കം നാല് വിഷയങ്ങള്‍ക്ക് നൂറില്‍ നൂറ്. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന ഈ പതിനേഴുകാരന്‍. പൊളിറ്റിക്കല്‍ സയന്‍സ് പഠനത്തിനുള്ള തയാറെടുപ്പിലാണ്.

ബോണിക്ക് മുന്‍പേ ഈ വീടകത്തേയ്ക്ക് ഫുള്‍ എ പ്ലസുമായെത്തിയത് അനിയത്തി ഗ്രീറ്റിയാണ്. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സിലെ വിദ്യാര്‍ഥിനിയായിരുന്ന, ഗ്രീറ്റി ഭാവിയില്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നു. ഇഷ്ട വിഷയവും സയന്‍സാണ്. മക്കളെ അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ എത്തിക്കണം എന്നാണ്  മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ അതിന് വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രതിസന്ധി. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഫ്രാന്‍സിസിന് ഏഴ് വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടിയത്. കൃത്യമായി കിട്ടാത്ത തുച്ഛമായ ആ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനവും. 

MORE IN KERALA
SHOW MORE