'പ്രതിപക്ഷ നേതാവിന് പൊലീസിന്റെ സുരക്ഷ വേണ്ട'; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ

dcc
SHARE

വയനാട് ഡിസിസി ഓഫീസിൽ കയറിയ പൊലീസുകാർക്ക് നേരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവിന്റെ സുരക്ഷക്കെത്തിയ പൊലീസുകാരെ കോൺഗ്രസ് പ്രവർത്തകർ ഗേറ്റിന് പുറത്താക്കി. ആവശ്യമുള്ള സമയത്ത് കയ്യുംകെട്ടി നോക്കി നിന്ന പൊലീസിന്റെ സുരക്ഷ ഇനി വേണ്ടെന്ന് എംഎൽഎമാരായ ടി.സിദ്ദിഖും ഐ.സി ബാലകൃഷ്ണനും പറഞ്ഞു.

വയനാട് എത്തിയ പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു. വാർത്താ സമ്മേളത്തിൽ ചില മാധ്യമ പ്രവർത്തകരുട ചോദ്യം നേതാക്കളെയും  പ്രവർത്തകരെയും പ്രകോപിപ്പിച്ചു . വാർത്താ സമ്മേളത്തിന് പിന്നാലെ തർക്കം രൂക്ഷമായി. ബഹളം കേട്ട് പൊലീസുകാർ ഓഫീസിനുള്ളിൽ കയറി. ഇതോടെ കോൺഗ്രസുകാർ  പൊലീസിന് നേരെ തിരിഞ്ഞു. പൊലീസ് സുരക്ഷ വേണ്ടെന്ന നിലപാടിലായിരുന്നു നേതാക്കൾ.

MORE IN KERALA
SHOW MORE