റവന്യൂ വകുപ്പ് ജീവനക്കാരുടെ കലോൽസവം; തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

revenue-kalolsavam
SHARE

റവന്യൂ വകുപ്പ് ജീവനക്കാരുടെ സംസ്ഥാനതല കലോല്‍സവം ഇന്ന് തൃശൂരില്‍ തുടങ്ങും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളില്‍ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരും കലോല്‍സവത്തില്‍ പങ്കെടുക്കും. 

തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറും പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരും പാട്ടുപാടിയാണ് കലോല്‍സവത്തിന് ജനങ്ങളെ ക്ഷണിച്ചത്. ജില്ലാ കലക്ടര്‍മാര്‍ മുതല്‍ വില്ലേജ്മാന്‍വരെ സംസ്ഥാന റവന്യൂ കലോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ആറു വേദികളിലായി മൂന്നു ദിവസമാണ് മല്‍സരങ്ങള്‍. ജില്ലാതലത്തില്‍ കലാമല്‍സരങ്ങളില്‍ വിജയിച്ചവരാണ് തൃശൂരില്‍ മല്‍സരത്തിന് എത്തുക. ഡപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും ആര്‍.ഡി.ഒമാരുമെല്ലാം വിവിധ മല്‍സരങ്ങളുമായി അരങ്ങില്‍ എത്തും. റവന്യൂമന്ത്രി കെ.രാജന്‍ നേരിട്ടെത്തി മല്‍സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

കലാമല്‍സരങ്ങള്‍ മാത്രമല്ല സ്റ്റേജിതര മല്‍സരങ്ങളും ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരംമൂലമുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് ഇത്തരം മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് റവന്യൂ ജീവനക്കാരുടെ കലോല്‍സവം അരങ്ങേറുന്നത്. കഴിഞ്ഞ മേയില്‍ നടത്താനായിരുന്നു തീരുമാനം. പക്ഷേ, കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

MORE IN KERALA
SHOW MORE