കസ്റ്റഡിയിലെടുത്ത് പൊലീസ്; കബളിപ്പിച്ച് വീട്ടിൽ കയറിയ യുവാവ് ജീവനൊടുക്കി

sreehari.jpg.image.845.440
SHARE

ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മിനിറ്റുകൾക്കുള്ളിൽ ജീവനൊടുക്കി. കൊല്ലം കൊട്ടാരക്കര പനവേലി സ്വദേശി ശ്രീഹരിയാണ് ജീവനൊടുക്കിയത്. വളർത്തുമൃഗങ്ങൾക്ക് വെള്ളം കൊടുക്കണമെന്ന് പറഞ്ഞ്  പൊലീസിനെ പുറത്ത് നിർത്തി വീടിനുള്ളിൽ കയറിയ ഇയാൾ മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. അതേസമയം ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം.

ക്രൂരമായി മർദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീഹരിയെ പൊലീസ് അന്വേഷിച്ചെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂട്ടറിൽ പോകവേ പൊലീസ് പിന്തുടർന്ന്  എത്തി. വീടു വളഞ്ഞ് ശ്രീഹരിയെ പിടികൂടുകയും ചെയ്തു. ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോളാണ് വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടത്. പൊലീസ് അനുവദിക്കുകയും ചെയ്തു. പക്ഷേ വീടിനുള്ളിൽ കയറിയ ശ്രീഹരി കതകടച്ചു. പുറത്തേക്ക് കാണാത്തതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീട് തുറന്ന് അകത്തെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 വീട്ടിൽ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ കൊട്ടാരക്കര പൊലീസിനെ സമീപിച്ചിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായി പരാതി നൽകിയ ശേഷം ഇവർ മക്കളുമായി കുടുംബവീട്ടിലേക്കു പോയിരുന്നു.  കൊല്ലം കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയാണ് ശ്രീഹരിയുടെ ഭാര്യ. ഇവർക്കൊപ്പമാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. 

MORE IN KERALA
SHOW MORE