കുട്ടികളിലെ ലഹരി ഉപയോഗം; വിദ്യാലയങ്ങളിൽ എക്സൈസിന്റെ ദന്തപരിശോധന

students-drugs
SHARE

കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ വിദ്യാലയങ്ങളില്‍ എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ ദന്തപരിശോധന. മലപ്പുറം വി.എം.സി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് പരിശോധനക്ക് തുടക്കമായത്.

ദന്തപരിശോധനയിലൂടെ കുട്ടികള്‍ക്ക് പാന്‍മസാലയുടെ ഉപയോഗമോ പുകവലിയോ ഉണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമം. പല്ലിനും മോണക്കും പുറമെ വായ്ക്കുളളിലും വിശദമായി പരിശോധന നടത്തും. ലഹരി ഉപയോഗം കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ചികില്‍സയും കൗണ്‍സിലിങ്ങും നല്‍കും.

സംസ്ഥാന സർക്കാറിന്‍റെ ലഹരി വർജന മിഷനായ വിമുക്തി, എക്സൈസ്, ഇന്ത്യൻ ഡന്‍റൽ അസോസിയേഷൻ എന്നിവ സംയുക്തമായാണ് സംസ്ഥാനത്തിലുടനീളം പല്ല് പരിശോധന ക്യാംപ് നടത്തുന്നത്. കോവിഡ് കാലത്തിനു ശേഷം ജില്ലയുടെ മലയോര മേഖലയിലടക്കം വിദ്യാർഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചതായാണ് കണ്ടെത്തല്‍. 

MORE IN KERALA
SHOW MORE