മുഖത്ത് ക്ലിപ്പുകൾ ഘടിപ്പിച്ചൊരു റെക്കോർഡ്; വേറിട്ട നേട്ടവുമായി ഡിജിൻ

record
SHARE

മകന്‍റെ പേരില്‍ എന്തെങ്കിലുമൊരു റെക്കോര്‍ഡ് ഉണ്ടാകണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. അസുഖം ബാധിച്ച് പിതാവ് കിടപ്പിലായതോടെ സ്വപ്നം പൂവണിയാന്‍ മകന്‍ ഇറങ്ങിപ്പുറപ്പെട്ടു. റെക്കോര്‍ഡിന് മകന്‍ കണ്ടെത്തിയ വഴിയാകട്ടെ മുഖത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ക്ലിപ്പ് ഘടിപ്പിക്കലായിരുന്നു. ഒരു മിനിറ്റു കൊണ്ട് മുപ്പത്തിമൂന്ന് പ്ലാസ്റ്റിക് ക്ലിപ്പുകള്‍ മുഖത്ത് പിടിപ്പിച്ച് മകന്‍ റെക്കോര്‍ഡിട്ടു. തൃശൂര്‍ എരവിമംഗലം സ്വദേശിയായ ഡിജിന്‍ ഷാജുവാണ് വേറിട്ട റെക്കോര്‍ഡിന് ഉടമ.

MORE IN KERALA
SHOW MORE