സിഐസിയുടെ ഭരണഘടനാ ഭേദഗതി; ഇസ്ലാമിക് കേരള കൗൺസിലിൽ ഭിന്നത

samastha-meet
SHARE

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഇസ്ലാമിക് കോളജ് കൗണ്‍സിലുമായുള്ള ബന്ധം ഉപേക്ഷിച്ച് സമസ്ത. സമസ്ത പ്രസിഡന്റിനെ സി.ഐ.സി ഉപദേശക സമിതിയില്‍ നിന്നു മാറ്റാനുള്ള ഭരണ ഘടനാ ഭേദഗതിയെ തുടര്‍ന്നാണ് സമസ്തയുടെ തീരുമാനം .

മതപഠനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുന്ന ഇസ്ലാമിക് കോളജ് കൗണ്‍സിലുമായി  ഇനി ഒരു ബന്ധവുമില്ലെന്നാണ് സമസ്ത വ്യക്തമാക്കുന്നത്.  സി.ഐ.സിയുടെ ഭരണഘടനാ ഭേദഗതിയാണ്  സമസ്തയെ ചൊടിപ്പിച്ചത് . സമസ്ത പ്രസിഡന്റ് സി.ഐ.സിയുടെ  ഉപദേശക സമിതി അംഗമായിരുന്നു.എന്നാല്‍ ഭരണഘടനാ ഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാകണമെന്നില്ല. മാത്രമല്ല വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നാണ് ഭരണ ഘടനാ ഭേദഗതി പറയുന്നത്.ഇതിനോടും സമസ്ത എതിരാണ്. 

ഈ മാസം 8 ന് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് ഇസ്ലാമിക് കോളജ് കൗണ്‍സിലുമായുള്ള എല്ലാ സംഘടാ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ സമസ്ത തീരുമാനിച്ചത്. മുസ്്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. സമസ്തയും മുസ്ലീം ലീഗ് തമ്മിലുള്ള തര്‍ത്തില്‍ സി.ഐ.സിയെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്.90 ല്‍ അധികം കോളജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത് 

MORE IN KERALA
SHOW MORE