റോഡരികുകൾ ഇടിയുന്നു; യാത്രാദുരിതം; ഗതാഗതം നിർത്താൻ നാട്ടുകാർ

pallikandam-road
SHARE

കാസര്‍കോട് ചെറുവത്തൂര്‍ പള്ളിക്കണ്ടം– വഞ്ഞങ്ങമാട് റോ‍ഡിലൂടെയുള്ള ഗതാഗതം ദുരിത പൂര്‍ണമാകുന്നു. റോഡരികുകള്‍ പുഴയിലേക്ക് ഇടിയാന്‍ തുടങ്ങിയതോടെയാണ് ഗതാഗതം ദുസഹമായത്. അപകടം ഒഴിവാക്കാനായി റോഡിലൂടെയുള്ള ഗതാഗതം തല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ചെറുവത്തൂര്‍– മടക്കര ടൗണുകളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. എന്നാല്‍ ദിനംപ്രതി റോഡരികുകള്‍ സമീപത്തുള്ള പുഴയിലേക്ക് ഇടിയുകയാണ്. ഇതോടെ റോഡ് പൊട്ടി പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലായി. റോഡിനോട് ചേര്‍ന്ന് പാര്‍ശ്വഭിത്തി നിര്‍മിക്കാത്തതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള പ്രധാന കാരണം.  നിര്‍മാണത്തിലെ അപാകതയും മറ്റൊരു കാരണമാണ്.

ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, സ്കൂളുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാനുള്ള പ്രധാന ഗതാഗത മാര്‍ഗമാണ് ഈ റോഡ്. പാര്‍ശ്വഭിത്തി കെട്ടാനും റോഡ് റീടാറിങ്ങ് ചെയ്യാനും അധികാരികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. അതേസമയം അറ്റകുറ്റപണി നടത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN KERALA
SHOW MORE