‘മണീ, നിങ്ങളോട് വിയോജിപ്പുകളുണ്ട്; പക്ഷേ ഇപ്പോള്‍ ചേര്‍ത്തുപിടിക്കുന്നു’

mani-gomathi
SHARE

മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം.മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മൂന്നാര്‍ സമരനായിക ഗോമതി. രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേര്‍ത്തു പിടിക്കും എന്നാണ് ഗോമതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കുറിപ്പിന്റെ പൂര്‍ണരൂപം : സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം.

MORE IN KERALA
SHOW MORE