പ്രതികളെ പിടിക്കൂടാനായില്ല; അറസ്റ്റ് വൈകിപ്പിക്കുന്നു: കോൺഗ്രസ്

dyfi-arrest
SHARE

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇതുവരെ പിടികൂടിയില്ല. എറണാകുളം പറവൂര്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് അറസ്റ്റു വൈകുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഈ മാസം പതിനാലിന് രാത്രിയായിരുന്നു സംഘര്‍ഷം. ഡിവൈഎഫ്ഐ ജില്ലാ നേതാവിനെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായിരുന്നു തുടക്കം. പിന്നാലെ തിരിച്ചടിയുണ്ടായി. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച യൂത്തുകോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. അഞ്ചുപേര്‍ക്ക് സാരമായി പരുക്കേറ്റു. പറവൂര്‍ പൊലീസ് കേസെടുത്തെങ്കിലും ഒരാഴ്ച്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റു െചയ്തിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പറവൂര്‍ പൊലീസിന്റെ വിശദീകരണം.

MORE IN KERALA
SHOW MORE