ഇരു വൃക്കകളും തകരാറിൽ; ശസ്ത്രക്രിയക്ക് പണമില്ല; സഹായം തേടി കുടുംബം

manoj-help
SHARE

ഇരു വൃക്കകളും തകരാറിലായ ചെങ്ങന്നൂര്‍ സ്വദേശി ബി.മനോജിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം വേണം. എത്രയും വേഗം വൃക്ക മാറ്റിവച്ചില്ലെങ്കില്‍ മനോജിന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം.

നാല് വര്‍ഷം മുന്‍പാണ് മനോജിന് വൃക്കരോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. ഇരു വൃക്കകളും തകരാറിലാണ്. മൂന്ന് ഡയാലിസിസ് വീതം വേണം എല്ലാ ആഴ്ചയും. മരുന്നുകള്‍ക്കും മറ്റുമായി വലിയ തുകയാണ് ചെലവ്. ഇതുമൂലം മക്കളുടെ വിദ്യാഭ്യാസവും വഴിമുട്ടി നില്‍ക്കുകയാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോള്‍ ചികില്‍സ നടത്തുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റ് ചിലവുകള്‍ക്കുമായി ഇരുപത് ലക്ഷം രൂപ വേണം. ‌

കഴിഞ്ഞ കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്ന വീട്ടില്‍ പടുത വിരിച്ചാണ് മനോജും കുടുംബവും കഴിയുന്നത്. സുമനസുകള്‍ സഹായിക്കുമെന്നതാണ് കുടുംബത്തിന്‍റെ ഏക പ്രതീക്ഷ.‌

Bank Details

Ac Name: Manoj B

Ac Number: 5966101002517

Bank Name: CANARA BANK, MULAKUZHA

IFSC Code: CNRB0005966

MORE IN KERALA
SHOW MORE