‘വരാന്തയിലല്ല; ക്ലാസില്‍ കയറി കുട്ടികളോട് മാറ്റം ചോദിച്ചറിയണം'; റബ്ബിനോട് മന്ത്രി: പോര്

sivan-rabb
SHARE

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ നേതാക്കളുടെ പല മട്ടിലുള്ള പോരാണ് നിറയെ. ഇപ്പോഴിതാ തന്നെ പരിഹസിച്ച മുന്‍മന്ത്രി പി.കെ.അബ്ദുറബ്ബിന് മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരിക്കുന്നു. പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റായി വായിച്ചതിന്റെ പേരിലായിരുന്നു റബ്ബിന്റെ പരിഹാസം. 

അബ്ദു റബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ വരാന്തയില്‍ പോലുമല്ലായിരുന്നെന്നും പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പുറത്തായിരുന്നെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വരാന്തയില്‍ അല്ല, ക്ലാസ് മുറികളില്‍ കയറി കുട്ടികളെ കണ്ട് മാറ്റം ചോദിച്ചറിയണമെന്നും മന്ത്രി ശിവന്‍കുട്ടി പറയുന്നു. 

സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം അബ്ദുറബ്ബ് കുറിച്ചത് ഇങ്ങനെ: 'മഴ നനയാതിരിക്കാന്‍ സ്‌കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല. ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ..' റബ്ബിന്റെ ഭരണകാലത്ത് വരാന്തയില്‍ കയറി നിന്ന കുട്ടിക്ക് പോലും വലിയ വിജയം എന്ന തരത്തിലുള്ള ട്രോളുകളുണ്ടായിരുന്നു. 

പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. അടുത്തനിമിഷം അത് തിരുത്തി വായിക്കുകയും ചെയ്തിരുന്നു.

MORE IN KERALA
SHOW MORE