സഹകരണ സംഘം ഭരണം സിപിഎമ്മിന്; തിരഞ്ഞെടുപ്പ് വൻ പൊലിസ് സുരക്ഷയില്‍

mavoor
SHARE

കോഴിക്കോട് മാവൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഭരണം സി.പി.എം നിലനിര്‍ത്തി. ഒൗദ്യോഗിക പാനലിനെതിരെ സി.പി.എം വിമതര്‍ ഉള്‍പ്പെട്ട പാനലായിരുന്നു മല്‍സരിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

42 വര്‍ഷത്തിനു ശേഷമാണ് മാവൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഭരണത്തിനായി തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മാണ് സഹകരണ സംഘം ഭരിക്കുന്നത്.എന്നാല്‍ സി.പി.എമ്മില്‍ നിന്നു പുറത്തുപോയ നിലവിലെ സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കേരള പ്രവാസി അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഈ സംഘടന മറ്റ് പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് സി.പി.എമ്മിനെതിരെ മല്‍സരിച്ചത്.51 വോട്ടു നേടിയാണ് സി.പി.എം ഭരണം നിലനിര്‍ത്തിയത്

സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ വലിയ സുരക്ഷയിലാണ ്തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടയില്‍ സി.പി.എം വിമതര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലിസ് അവിടെനിന്നും നീക്കി ഒമ്പതംഗ ഭരണ സമിതിയയാണ് തിരഞ്ഞെടുത്തത്.102 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.

MORE IN KERALA
SHOW MORE