റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീയുടെ പേരിൽ പകൽക്കൊള്ള

railwayparking-02
SHARE

സംസ്ഥാനത്തെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലും പാര്‍ക്കിങ് ഫീയുടെ പേരില്‍ നടത്തുന്നത് പകല്‍ക്കൊള്ള. കോവിഡിന് മുമ്പ് നല്‍കിയിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം രൂപയാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. 

ഇരുചക്രവാഹനങ്ങള്‍ക്ക് നാല് മണിക്കൂറിന് 12 രൂപയും 12 മണിക്കൂറിന് 18 രൂപയും 12 മണിക്കൂറിന് മുകളിലേയ്ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്. കോവിഡിന് മുമ്പ് പ്രതിമാസം 300 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. അതേസ്ഥാനത്ത് ഇപ്പോള്‍ സ്ഥിരം യാത്രക്കാരന് 750 രൂപയോളം ചിലവാകും. 

സ്ഥിരം പാര്‍ക്കിങ്ങിന് കാറിന് നേരത്തെ 30 രൂപയാണ് ഉണ്ടായിരുന്നത്. ഇത് 45 രൂപയാക്കി മാറ്റി. കോവിഡിന് ശേഷം മാസം തോറുമുള്ള പാര്‍ക്കിങ് സൗകര്യം പുനരാരംഭിക്കാത്തത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയടക്കം താളം തെറ്റിച്ചു. കോഴിക്കോട് മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ഒറ്റ ഏജന്‍സിയാണ് പാര്‍ക്കിങ് ഫീ പിരിക്കുന്നതിനുള്ള കരാര്‍ എടുത്തത്. 

MORE IN KERALA
SHOW MORE