സ്വർണക്കടത്ത്; സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

swapna
SHARE

സ്വർണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാട് കേസിൽ സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. പുതിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ  ഗുരുതര ആരോപണങ്ങളാണ് മൊഴിയിൽ ഉള്ളത്. അതേസമയം കസ്റ്റംസിന് സ്വപ്ന  നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജി കോടതിയുടെ പരിഗണനയിലാണ് 

അഭിഭാഷകനെ കണ്ടശേഷം രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇ.ഡി.ഓഫീസിലെത്തിയത്.  സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.   മുഖ്യമന്ത്രിക്കും കുടുംബത്തിനുമേതിരെയും മുൻ മന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിൽ ഉള്ളത്.  തന്റെ കൈവശമുള്ള തെളിവുകളും ഇ.ഡി.ക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീളാനാണ് സാധ്യത.

അതേ സമയം ഡോളർ കടത്ത് കേസിൽ  കഴിഞ്ഞവർഷം സ്വപ്ന കസ്റ്റംസിനു നൽകിയ രഹസ്യമൊഴി  ആവശ്യപ്പെട്ടള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും.  കസ്റ്റംസിന്റെ വിശദീകരണംകൂടി കേട്ടതിനും ശേഷമാവും ഹർജിയിൽ തീരുമാനമാവുക.  സ്വർണക്കടത്ത് കേസിൽ സ്വപന കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാൻ കോടതി അനുമതി നൽകിയിരുന്നു. തനിക്ക് കേരളാ പൊലീസിന്റെ സുരക്ഷ വേണ്ടെന്നും കേന്ദ്രസേന സുരക്ഷയൊരുക്കണം എന്നുമുള്ള സ്വപ്നയുടെ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കുന്നുണ്ട് 

MORE IN KERALA
SHOW MORE