യോഗാദിനത്തിൽ കേരളത്തിലും വിപുലമായ ആഘോഷങ്ങൾ; 75 കേന്ദ്രങ്ങളിൽ യോഗ പരിശീലനം

Yoga-kerala
SHARE

രാജ്യാന്തര യോഗാദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ. കൊച്ചിയിലും തിരുവനന്തപുരത്തും അമൃതവർഷാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ വി.കെ.സിങും, വി.മുരളീധരനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ യോഗാദിനാചരണം  വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള 75 കേന്ദ്രങ്ങളിലാണ് കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകൾ യോഗ പരിശീലനം നടത്തിയത്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ദേശീയപാത വികസന അതോറിറ്റി സംഘടിപ്പിച്ച പരിപാടി കേന്ദ്രമന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗ പ്രദർശനത്തിൽ അഞ്ഞൂറിലേറെ പേരാണ് മന്ത്രിയോടൊപ്പം പങ്കെടുത്തത്. പത്മനാഭ സ്വാമി ക്ഷേത്ത്രത്തിന് മുന്നിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ യോഗാഭ്യാസം നടത്തി. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ആഘോഷം. മുഖ്യമന്ത്രിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.  രാജ്ഭവനിൽ യോഗാ ദിനാചരണത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേതൃത്വം നൽകി. പൊലീസിന്‍റെ യോഗദിനാചരണം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിൽ പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ബിജെപി ഓഫിസിലെ യോഗാദിനാചരണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പതഞ്ജലി യോഗ സമിതിയുടെ നേതൃത്വത്തിൽ കാലടി ആദിശങ്കര ക്ഷേത്രത്തിലും യോഗദിനം ആചരിച്ചു.

MORE IN KERALA
SHOW MORE