ആദ്യം കള്ളുകുടി; പിന്നാലെ ക്ഷേത്രങ്ങളില്‍ മോഷണം; യുവാവ് അറസ്റ്റില്‍

anuraj.jpg.image.845.440
SHARE

ശ്രീനാരായണ ഗുരുദേവന്‍റെ ക്ഷേത്രങ്ങളില്‍ പതിവായി മോഷണം നടത്തി വന്ന യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അനുരാജാണ് അറസ്റ്റിലായത്. മോഷണം നടത്തുന്നതിന് മുമ്പ് ഇയാള്‍ പതിവായി ആ പ്രദേശത്തെ കള്ളുഷാപ്പില്‍ കയറി മോഷണവും നടത്തിയിരുന്നു. 

തിരുവാറ്റ ഭാഗത്ത് അനുരാജിനെ കണ്ടൊരാള്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 4 മാസത്തിനിടെ പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലും 3 തവണ വീതം മോഷണം നടത്തി. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലിൽ മോഷണ ശ്രമവും നടത്തി. 

വൈദ്യുതി വിതരണം തടസപ്പെടുത്തിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അറസ്റ്റിലായ പ്രതിയുമായി പൊലീസ് പരിപ്പ് ക്ഷേത്രത്തിലടക്കമെത്തി തെളിവെടുപ്പ് നടത്തി. 

MORE IN KERALA
SHOW MORE