
മണ്ഡലത്തിൽ ക്യാംപ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നൽകുന്നതിൽ ഒരാശങ്കയുമില്ലെന്ന് യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് സ്ത്രീ വോട്ടർമാർ കൂടുതലുള്ളത് ഗുണം ചെയ്യും.
പ്രവർത്തകരുടെയും പാർട്ടിയുടെയും പൂർണ പിന്തുണയാണ് തന്റെ ആത്മവിശ്വാസമെന്നും ഉമ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു