എന്റെ കേരളം പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് പൊലീസ് പവലിയൻ

policeexibition-01
SHARE

ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശനമേളയില്‍ കാണികളെ ആകര്‍ഷിച്ച് പൊലീസിന്‍റെ പവലിയന്‍. പൊലീസ് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്താണ് ആള്‍ത്തിരക്ക്. ആദ്യകാലത്ത് സേന ഉപയോഗിച്ചിരുന്ന തോക്കുകള്‍ മുതല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന  ആധുനിക ആയുധങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.

ഈ നിരത്തിവച്ചിരിക്കുന്നതെല്ലാം കളിത്തോക്കുകളാണെന്നാണ് വന്നവര്‍ കരുതിയത്. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്‍റെ കേരളം  പ്രദര്‍ശനത്തിെല  പൊലീസിന്‍റെ പവലിയനില്‍ എപ്പോഴും തിരക്കാണ്.പഴയകാലത്ത് ഉപയോഗിച്ചിരുന്ന തോക്കുകള്‍ മെഷീന്‍ ഗണ്‍ അടക്കമുള്ള അത്യാധുനികമായ ആയുധങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.

സമരക്കാരെ നേരിടുന്നതിനുള്ള ഗ്രനേഡുകള്‍, കണ്ണീര്‍വാതക ഷെല്ലുകള്‍ എന്നിവയൊക്കെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് സംശയാലുക്കള്‍ക്ക് വിശദീകരിക്കാനും പൊലീസുകാര്‍ക്ക് മടിയില്ല. സൈബര്‍ സുരക്ഷയ്ക്ക് എന്തൊക്കെ ചെയ്യണമെന്നും പൊലീസുകാര്‍ വിശദീകരിക്കും. ആക്രമണം നേരിട്ടാല്‍ സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധിക്കാനുള്ള പരീശിലനവും  ഇവിടെ നല്‍കുന്നുണ്ട്. 

MORE IN KERALA
SHOW MORE