
സമസ്തവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലുണ്ടാകുന്നുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. മതനിരപേക്ഷമല്ലാത്ത നിലപാടുകളെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങളില്‍ സിപിഎം സെക്രട്ടേറിയറ്റ് കൂടി പ്രസ്താവന ഇറക്കേണ്ട കാര്യമില്ല. പി.സി.ജോര്‍ജ് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിച്ചത്.
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് വേണ്ടെന്നും മന്ത്രി പറഞ്ഞു.