രാത്രി ഒന്നര മണിക്കൂറോളം വട്ടംചുറ്റിപ്പറന്ന് ഹെലികോപ്റ്റര്‍; ആശങ്ക ഒടുവില്‍..

helicopter-
പ്രതീകാത്മക ചിത്രം
SHARE

ചവറയില്‍ രാത്രി ഒന്നര മണിക്കൂറോളം ഹെലികോപ്റ്റര്‍ വട്ടം ചുറ്റിപ്പറന്നതോടെ പരിഭ്രാന്തരായി ജനങ്ങള്‍. പൊലീസ് സ്റ്റേഷനിലേക്കും മാധ്യമങ്ങളുടെ ബ്യൂറോ ഓഫീസുകളിലേക്കും  ചറപറാ ഫോണ്‍കോളുകള്‍. പൊലീസുകാരും ആദ്യമൊന്ന് കുഴങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ കോപ്റ്ററുകള്‍ എത്തിയതാണെന്ന് മനസിലായത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഹെലികോപ്റ്ററെത്തിയത്. പത്തിലേറെ തവണ കെഎംഎംഎൽ  മേഖല കേന്ദ്രീകരിച്ച് ഹെലികോപ്റ്റര്‍ സഞ്ചരിച്ചതോടെ അഭ്യൂഹങ്ങളും ശക്തമായി. പൊലീസും വിവരമറിഞ്ഞിട്ടെന്ന് വന്നതോടെ ജനങ്ങളുടെ പരിഭ്രാന്തി ഇരട്ടിച്ചു. രാത്രി പത്തരയോടെയാണ് സംഭവം കോസ്റ്റ് ഗാര്‍ഡിന്‍റെ പരീക്ഷണപ്പറക്കാലായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ആശങ്കയൊഴിഞ്ഞത്. 

MORE IN KERALA
SHOW MORE