‘മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂ’, സജ്ജാദ് ഭീഷണിപ്പെടുത്തി; ഷഹനയുടെ ഉമ്മ

shahana
SHARE

മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകൾ ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വയ്ക്കുമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ട്. ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. 

നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്പിൽ ബസാറിൽ ഇന്നു പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാൻ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ വിവാഹ ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഷഹന ജ്വല്ലറി പരസ്യങ്ങളിൽ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്. 

MORE IN KERALA
SHOW MORE