വിവാഹ മണ്ഡപത്തിൽനിന്ന് വിറക് വിതരണത്തിനിറങ്ങി ദമ്പതികൾ; കതിർ ‍മണ്ഡപത്തിൽനിന്നു സമരച്ചൂടിലേക്ക്

palakkad-protest
SHARE

കതിർ ‍മണ്ഡപത്തിൽനിന്നു സമരച്ചൂടിലേക്കിറങ്ങി നവദമ്പതികൾ. ഇന്നലെ വിവാഹിതരായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അരുൺകുമാർ പാലകുറുശ്ശിയും ഭാര്യ സ്നേഹ ശങ്കറുമാണ്, പാചക വാതക വിലവർധനയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ 10.30ന് അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. സമര വേദിയിൽ നവദമ്പതികൾ വിറക് ഏറ്റുവാങ്ങി.

ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക്ക് വറോടൻ, ഷാനു നിഷാനു, കെ.നസീർ‍, നസീഫ് പാലക്കഴി, ഹാരിസ് തത്തേങ്ങലം, ടിജോ പി. ജോസ്, അൻവർ കണ്ണംക്കുണ്ട്, സുധീർ കാപ്പുപ്പറമ്പ്, കബീർ ചങ്ങലീരി, നസറുദ്ദീൻ കീടത്ത്, കണ്ണൻ മൈലാമ്പാടം, വി.വി. മുഹമ്മദ്, ടി.കെ.ഇപ്പു എന്നിവർ പങ്കെടുത്തു.

MORE IN KERALA
SHOW MORE