4 തവണ മലക്കംമറിഞ്ഞു; വീണ്ടും മല കയറി; അമ്പരപ്പിച്ച് ജീപ്പിന്റെ ദൃശ്യങ്ങൾ

jeepwb
SHARE

ഓഫ് റോഡ് റേയ്സിനിടെ നാല്  തവണ മലക്കം മറിഞ്ഞ ജീപ്പ് വീണ്ടും അതേ ആവേശത്തോടെ മല കയറുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിച്ചു കഴിഞ്ഞു. വാഗമണ്ണിൽ നടന്ന ഓഫ് റോഡ് റേയ്സിൽ അപകടത്തിൽപ്പെട്ട ജീപ്പോടിച്ചത് മലപ്പുറം  വണ്ടൂർ പോരൂർ സ്വദേശി സാബിർസാദാണ്. ആശങ്കയ്ക്കു പിന്നാലെ അമ്പരപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. നാലുവട്ടം കരണം മറിഞ്ഞ ജീപ്പിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും മല കയറി തുടങ്ങിയത്. 

ജീപ്പോടിച്ച മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി സാബിർ സാദിനു മാത്രം അമ്പരപ്പില്ല. 24 കാരൻ സാബിർസാദ് രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഓഫ് റോഡിൽ  സജീവമാകുന്നത്. ഇതിനകം നാൽപതിൽ അധികം  മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്. പങ്കെടുക്കുക മാത്രമല്ല മിക്കതിലും ഒന്നും ഒണ്ടും സ്ഥാനങ്ങൾ നേടാറുമുണ്ട്.  വാഗമണ്ണിൽ നടൻ ജോജു അലക്സ് പങ്കെടുത്ത അതേ മൽസരത്തിലാണ് സാബിറിൻ്റെ പ്രകടനം.ഓഫ് റോഡിനു പുറമേ റാലിയിലും  പങ്കെടുക്കാറുണ്ട്.  ഗോവയിൽ നടക്കുന്ന രാജ്യാന്തര ഓഫ് റോഡ് മൽസരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

MORE IN KERALA
SHOW MORE