ആഡംബര ജീവിതത്തിന്റെ അത്യുന്നതി; ചോദ്യമുയർത്തുന്ന ഷൈബിന്റെ സാമ്പത്തിക സ്രോതസ്

shybinwb
SHARE

ആഡംബര ജീവിതത്തിന്റെ അത്യുന്നതിയിലായിരുന്നു നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന്റെ ജീവിതം. നിലവില്‍ ഷൈബിനെതിരെ തിരിഞ്ഞ കൂട്ടാളികള്‍ തന്നെയായിരുന്നു തുടക്കം മുതല്‍ക്കേ എല്ലാത്തിനും ഒപ്പം. ആസൂത്രിത കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ഒരോന്നായി പുറത്തുവരുമ്പോള്‍പരിശോധിക്കപ്പെടേണ്ടത് ഷൈബിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയാണ്.

ആഡംബര കാറുകളുടെ ശേഖരമാണ് ഈ വീടിനുള്ളിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴായി അകത്തുകടന്ന അയല്‍വാസികളായ കുട്ടികള്‍ കൗതുകത്തിന് വാഹനങ്ങളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാജീവനക്കാരന്‍ വിലക്കിയിട്ടുണ്ട്. കേസിലുള്ള വണ്ടികളാണ് ഇത് എന്നാണ് കാരണം പറഞ്ഞത്. പലവാഹനങ്ങള്‍ ഉപയോഗിച്ചാണ് തട്ടികൊണ്ടുപോകല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ ഷൈബിന്റെ നേതൃത്വത്തില്‍ ചെയ്തത് എന്നതിന് തെളിവായി ഓഡിയോ  ക്ലിപ്പുകളുണ്ട്. തുടക്കം മുതല്‍ക്കേ ഷൈബിന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ടായിരുന്നത് കുറ്റകൃത്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയ നൗഷാദ് ഉള്‍പ്പടെയുള്ളവരാണ്.കുറ്റകൃത്യങ്ങള്‍ക്കൊപ്പം ഷൈബിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും വളരെ വിശദമായ അന്വേഷണമാണ് ഇനി നടത്തേണ്ടത്. കൊലപാതകങ്ങളെപ്പറ്റി ഉള്‍പ്പടെയുള്ള വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും പൊലീസിന്റെ ശേഖരിച്ച്, പരിശോധിച്ചുവരികയാണ്. 

MORE IN KERALA
SHOW MORE