നാട്ടുകാരെത്തുമ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ; കൊലപാതകമെന്ന് ആരോപണം

shahana-model.jpg.image.845.440
SHARE

അഭിനേത്രിയും പരസ്യ മോഡലുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നായിരുന്നു സജ്ജാദിന്റെ വാദം. എന്നാൽ അയൽവാസികളെത്തിയപ്പോൾ ഷഹനയുടെ മൃതദേഹം സജ്ജാദിന്റെ മടിയിൽ കിടക്കുകയായിരുന്നു. ജനൽ കമ്പിയിൽ നിന്നഴിച്ച് മടിയിൽ കിടത്തിയതാണെന്ന സജ്ജാദിന്റെ വാദമാണ് നാട്ടുകാരിൽ സംശയമുളവാക്കിയത്. രാത്രി ഒരുമണിയോടെ നാട്ടുകാർ ഷഹനയുടെ മാതാപിതാക്കളെ മരണവിവരം അറിയിച്ചത്. 

സജ്ജാദ് ഉപദ്രവിക്കുന്നതായി ഷഹന ഉമ്മയോട് പരാതിപ്പെട്ടിരുന്നു. ഉമ്മയുടെ ചികിൽസയ്ക്കായ് വച്ചിരുന്ന ചെക്ക് ചോദിച്ചും ഉപദ്രവിച്ചതായും ബന്ധുക്കൾ പറയുന്നു. അക്രമം സഹിക്കവയ്യാതെ ഒരിക്കൽ പൊലീസിൽ പരാതിപ്പെടാൻ പോയ ഷഹനയെ സജ്ജാദും സുഹൃത്തുക്കളും അനുനയിപ്പിച്ച് തിരികെ എത്തിച്ചിരുന്നു. ഉപദ്രവിക്കുന്നതായി ഷഹന പറഞ്ഞതിനെ തുടർന്ന ്പലവട്ടം ഇടപെട്ടതായി ഷഹനയുടെ സഹോദരനും പറയുന്നു. പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, 'ഉമ്മ എല്ലാവരെയും കൂട്ടി വരണ'മെന്ന് മകള്‍ പറഞ്ഞിരുവെന്നും മകൾ ജീവനൊടുക്കില്ലെന്നും ഷഹനയുടെ ഉമ്മ പറയുന്നു. 

MORE IN KERALA
SHOW MORE