കന്നുകാലികൾക്കും പരിപാലിക്കുന്നവർക്കും പാർക്കാനൊരിടം; ആശ്രയം ഇനി ചെമ്പുംപുറത്ത്

cattlehedwb
SHARE

 കന്നുകാലികൾക്കും പരിപാലിക്കുന്നവർക്കും പാർക്കാനൊരിടം. കുട്ടനാട് നെടുമുടി പഞ്ചായത്തിലെ ചെമ്പുംപുറത്ത് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് കന്നുകാലി പരിപാലന കേന്ദ്രം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.പ്രളയകാലത്ത് കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്നതാണ് കുട്ടനാട്ടുകാര്‍ നേരിടുന്ന  പ്രധാന  പ്രതിസന്ധി. വെള്ളപ്പൊക്കത്തില്‍ പാലങ്ങള്‍ക്ക് മുകളിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലേക്കുമാണ് കന്നു കാലികളെ മാറ്റുന്നത്. 2018 ലെ പ്രളയസമയത്താണ് കന്നുകാലികൾക്കും പരിപാലിക്കുന്നവർക്കും ആധുനിക രീതിയില്‍ സുരക്ഷിതതാവളം നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് കന്നുകാലി സംരക്ഷണ കേന്ദ്രമാണ് നെടുമുടിയിലെ ചെമ്പുംപുറത്ത് നിർമാണം പൂർത്തിയായത് .

സർക്കാരിൻ്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രണ്ടു നിലകളിലായി 108 കന്നുകാലികളെ പാർപ്പിക്കാനുള്ള സൗകര്യംകെട്ടിടത്തിലുണ്ട്. ഒരു കോടി 80 ലക്ഷം രൂപ ചിലവിട്ട നിര്‍മിച്ച കെട്ടിടത്തില്‍  ലിഫ്റ്റ് ,ജനറേറ്റർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. പാൽ സംഭരണകേന്ദ്രവും, കർഷകരുടെ യോഗഹാളും ഇതിൻ്റെ ഭാഗമാണ്. പ്രളയമില്ലാത്ത സമയത്ത് കന്നുകാലിതീറ്റ, തീറ്റപ്പുൽ, വൈക്കോൽ എന്നിവയുടെ സംഭരണ കേന്ദ്രമായി ഇത് പ്രവർത്തിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീരകർഷക സംഗമവും നടത്തി.രണ്ടാമത്തെ കന്നുകാലി പരിപാലനകേന്ദ്രം കുട്ടനാട്ടിലെ ചമ്പക്കുളത്ത് വൈകാതെ നിർമാണം പൂർത്തിയാകും. 

MORE IN KERALA
SHOW MORE