സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്; ബൈക്ക് പൂർണമായും തകർന്നു

accidentwb
SHARE

കോഴിക്കോട്  അത്തോളിയിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് പേർക്ക്  പരുക്ക്്. അമിതവേഗതയിലായിരുന്ന ബസ് എതിർ ദിശയിൽ വന്ന ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലാണ്പുറക്കാട്ടിരി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരകുന്നു. ബാലുശ്ശേരി സ്വദേശി അശ്വിൻ, അത്തോളി സ്വദേശി ജിബിൻ എന്നിവർക്ക് പരുക്കേറ്റു.  ഇതിൽ അശ്വിന്റെ നില ഗുരുതരമാണ്്.  

അമിത വേഗതയിലായിരുന്ന ബസ് കാറിനെ മറിക്കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട് ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാണെന്നും നാട്ടുകാർ. അപകടം ഉണ്ടായതിനു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. 

MORE IN KERALA
SHOW MORE