കോട്ടയത്ത് കാർഷിക മേള; പുത്തൻ കൃഷിരീതികളും ഉത്പന്നങ്ങളും

karshakawb
SHARE

കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും വിരുന്നായി കോട്ടയത്ത് മലയാള മനോരമ കര്‍ഷക ശ്രീ കാര്‍ഷിക മേള പുരോഗമിക്കുന്നു. പുത്തന്‍ കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിന് പുറമെ വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഉൽപന്നങ്ങളുമാണ് പ്രദര്‍ശനത്തിന്‍റെ പ്രത്യേകത. കര്‍ഷകശ്രീ പുരസ്കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാർഡൻസിൽ പി.ഭുവനേശ്വരിക്ക് ഇന്ന് സമ്മാനിക്കും. 

ആന്തൂറിയം, ഓർക്കിഡ് എന്നിവയ്ക്ക് പുറമെ വീടിന്‍റെ അകത്തളങ്ങള്‍ സുന്ദരമാക്കുന്ന ചെടികളുടെ വിപുലമായ ശേഖരം. ആറാം മാസം കായ്ക്കുന്ന ആയൂർ വരിക്ക തായ്‌ലൻഡ് പിങ്ക്, ഒരു വർഷമെത്തുമ്പോൾ ഫലമേകുന്ന തായ്‌ലൻഡ് മാവ് എന്നിങ്ങനെ നീളും ഫലവൃക്ഷങ്ങളിലെ വൈവിധ്യം. മതിലുകളുടെ പിൻഭാഗം കൃഷിക്കായി ഉപയോഗപ്പെടുത്താൻ ഉപകരിക്കുന്ന വാൾ ഗാർഡന്‍, പല തട്ടുകളിലായികൃഷി നടത്താൻ സാധിക്കുന്ന പിരമിഡ് ഗാർഡന്‍, വെർട്ടിക്കൽ ഗാർഡൻ സംവിധാനങളും മേളയില്‍ പരിചയപ്പെടാം. മൊബൈൽ ആപ്പിന്റെ സഹായത്തോടെ വിദൂരത്തിരുന്നു നിയന്ത്രിക്കാവുന്ന  സംവിധാനം .

പുത്തന്‍ ആശയങ്ങളിലൊന്നാണ്. വൈവിധ്യങ്ങളുടെ മേളയില്‍ പുത്തന്‍ രുചികൂട്ടുകളും ഏറെ.  കുരുമുളകിട്ട കാടമുട്ട അച്ചാര്‍, കാടയിറിച്ചി അച്ചാര്‍, വാരപ്പെട്ടിക്കാരുടെ വാട്ടുകപ്പ കിറ്റ് ഇതില്‍ ചിലത് മാത്രം. പുതുമയുള്ളതും പരീക്ഷിച്ച് വിജയം കണ്ടതും പ്രായോഗികവുമായ കൃഷിയറിവുകള്‍ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കുന്ന മേളയില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. രാവിലെ ഒന്‍പതര മുതൽ രാത്രി എട്ടുവരെ നീളുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്. മേള ഞായറാഴ്ച സമാപിക്കും.

MORE IN KERALA
SHOW MORE