ആസ്വാദന കാലത്തെ ഓർത്തെടുത്ത് നാടകോത്സവം; ഇന്ന് സമാപിക്കും

dramawb
SHARE

കഴിഞ്ഞുപോയ നാടക ആസ്വാദന കാലത്തെ ഓർത്തെടുക്കുകയാണ് കോഴിക്കോട് വടകരയിൽ നടക്കുന്ന നാടകോത്സവം. അഞ്ച് ദിവസങ്ങളിലായി അഞ്ച് നാടകങ്ങളാണ് കേരള സംഗീത അക്കാദമി സംഘടിപ്പിക്കുന്ന നാടകോൽസവത്തിൽ പ്രദർശിപ്പിക്കുന്നത്.  നാടകോൽസവം ഇന്ന് സമാപിക്കും.

ചലച്ചിത്രോൽസവങ്ങൾ മാത്രം കണ്ട്  പരിചയമുള്ള യുവ തലമുറയ്ക്ക് വേറിട്ട അനുഭവമാണ് ഇത്തരം നാടകോൽസവങ്ങൾ.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേരള സംഗീത അക്കാദമി നാടകോൽസവങ്ങൾ സംഘടിപ്പിക്കുന്ന ഭാഗമായാണ് തെരഞ്ഞെടുത്ത അഞ്ച് നാടകങ്ങളുമായി അണിയറ പ്രവർത്തകർ വടകരയിൽ 

എത്തിയത്.  1947 നോട്ട് ഔട്ട്, ഇരിക്കം പിണ്ഡം കഥ പറയുമ്പോൾ, ബൊളീവിയൻ സ്്റ്റാർസ്, ഒറ്റൻ, മിന്നുതെല്ലാം എന്നീ പ്രശസ്ത നാടകങ്ങളാണ് വടകര ടൗൺ ഹാളിൽ അരങ്ങേറുന്നത്. നാടകോൽസവത്തോടനുബന്ധിച്ച് പഴയ കാല നാടക ഗാനങ്ങളുടെ അവതരണം, കുട്ടികൾക്കായി നാടക കളരി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE