കേസുകൾ പിടിച്ചാൽ മാർക്ക് റെഡി; എക്സൈസിൽ ഇനി പ്രോഗ്രസ് കാർഡും

caseexcisewb
SHARE

എക്സൈസിൽ കേസുകൾ പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’ ഏർപ്പെടുത്താൻ നീക്കം. കേസുകളുടെ വിവരങ്ങൾ വകുപ്പിനെ അറിയിക്കുന്നതിന് സിവിൽ എക്സൈസ് ഓഫിസർക്കു പരമാവധി 75 മാർക്കും പ്രിവന്റീവ് ഓഫിസർക്കു പരമാവധി 170 മാർക്കും ലഭിക്കും. എക്സൈസ് കമ്മിഷണറുടെ ഈ നിർദേശം  ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം അറിയാനായി അയച്ചു. ആവശ്യത്തിനു ജീവനക്കാർ ഇല്ലാതിരിക്കെ, പുതിയ നിർദേശം ജീവനക്കാർക്കിടയിൽ കിടമത്സരവും അനാവശ്യ സമ്മർദവും ഉണ്ടാക്കുന്നതിനു പുറമേ വ്യാജ കേസുകൾ കൂടുന്നതിന് ഇടയാക്കുമെന്നു ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നു. 

നിർദേശങ്ങൾ ഇങ്ങനെ:

കേസുകളെക്കുറിച്ചു വിവരം നൽകിയാൽ സിവിൽ എക്സൈസ് ഓഫിസറുടെ മാർക്ക്:

ജാമ്യം ലഭിക്കുന്ന കേസ്– പരമാവധി മാർക്ക് 5

ജാമ്യമില്ലാത്ത കേസ്– പരമാവധി മാർക്ക് 10

ചെറിയ അളവിൽ ലഹരി പിടിക്കുന്ന കേസ്– പരമാവധി മാർക്ക് 5

ഇടത്തരം അളവിൽ ലഹരി പിടിക്കുന്ന കേസ്– പരമാവധി 10 മാർക്ക്

വാണിജ്യ അളവിലുള്ള ലഹരി പിടിച്ചാൽ– പരമാവധി 10 മാർക്ക്

അച്ചടക്കത്തിന്– 10 മാർക്ക്

തെളിയിക്കാനാകാത്ത കേസുകളെക്കുറിച്ചു വിവരം നൽകിയാൽ– പരമാവധി 10 മാർക്ക്

വിമുക്തി അടക്കമുള്ള ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്– പരമാവധി 10 മാർക്ക്

MORE IN KERALA
SHOW MORE