അനൈകയ്ക്ക് ജീവിക്കണമെങ്കിൽ കരൾ മാറ്റണം, ഒപ്പം കരുതലും

anaikahelp-04
SHARE

ഒന്നരമാസമേ ആയിട്ടുള്ളു അനൈക ഈ ഭൂമിയില്‍ പിറന്ന് വീണിട്ട്. പക്ഷെ ഒരുപാട് കാലം അനൈക ജീവിക്കണമെങ്കില്‍ നമ്മുടെയെല്ലാം കരുതലുണ്ടാകണം. കരള്‍രോഗ ബാധിതയായ അനൈകയ്ക്ക് കരള്‍ പകുത്തുകൊടുക്കാന്‍ അമ്മ തയാറാണെങ്കിലും ഭാരിച്ച ചികില്‍സ ചെലവ് കണ്ടെത്തുകയാണ് നിര്‍ധന കുടുംബത്തിന്റ മുന്നിലുള്ള വെല്ലുവിളി 

മണിയൂർ മങ്കര പോതിന്റാടി അനുപ്രിയയുടെയും കിരണിന്റേയും മകളാണ് അനൈക. ഒന്നരമാസം പ്രായമേ ആയിട്ടുള്ളു. ഈ കളിയും ചിരിയും ഇതുപോലെ നിലനില്‍ക്കണമെങ്കില്‍ ആറ് മാസത്തിനകം അനൈകയുടെ കരൾ മാറ്റിവെക്കണം.  കരള്‍ പകുത്തുകൊടുക്കാന്‍ അമ്മയുണ്ട്. പക്ഷെ..

രണ്ട് വയസിൽ താഴെയുളള കുട്ടിയായതിനാൽ സർക്കാർ ആശുപത്രികളിൽ ചികില്‍സയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നാൽപത് ലക്ഷം രൂപ ചെലവ് വരും. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അനൈകയുടെ കുടുംബത്തെ സഹായിക്കാന്‍  മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചികില്‍സ സഹായ കമ്മിറ്റിയുടെ പേരില്‍ പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട് 

Name Abdulgafoor&Abdulla

Bank Kerala Gramin bank 

Branch Payyoli Bazar

Account 4020 9101 0695 32

IFSC Code KLGB0040209

Google pay  94475 43775

MORE IN KERALA
SHOW MORE