‘പാന്റ് ഭീകര ആയുധമാണ്, ശുംഭ ശിരോമണി ജയരാജൻ’; തിരിച്ചടിച്ച് റിജിൽ

jaya-makkutti
SHARE

കെ–റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധവുമായി സർക്കാർ വേദിയിലേക്ക് തന്നെ കയറിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് സിപിഎം നേതൃത്വം രംഗത്തുവന്നിരുന്നു. ഇതിൽ റിജിൽ മാക്കുറ്റി പാന്റ് ധരിച്ചാണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം.വി ജയരാജന്റെ പരിഹാസം. ഇതിന് മറുപടിയുമായി റിജിലും രംഗത്തെത്തി.

‘ശുംഭൻ ജയരാജനും പിണറായിയുടെ സംഘി പോലീസിനും വേഷമാണ് പ്രശ്നം. കേരള അഭ്യന്തര വകുപ്പ് പൂർണ്ണമായും സംഘപരിവാർ പിടിയിൽ., പാന്റ്സ് ഭീകര ആയുധമാണ്..ശുംഭശിരോമണി ജയരാജൻ..’ രണ്ട് പോസ്റ്റുകളിലായി ജയരാജന്റെ പേരെടുത്ത് പറഞ്ഞ് റിജിൽ തിരിച്ചടിച്ചു. 

‘എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ. കള്ള സുഭർ..’ എന്നായിരുന്നു ജയരാജന്റെ പരിഹാസം.

MORE IN KERALA
SHOW MORE