പെരുകുന്ന കൊതുക്; അനാസ്ഥയിൽ നഗരസഭ; തിരുവാതിര കളിച്ച് പ്രതിഷേധം

protestwb
SHARE

കൊച്ചിയിൽ കൊതുക് പെരുകിയിട്ടും  നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത അംഗങ്ങൾ തിരുവാതിര കളിച്ച് പ്രതിഷേധിച്ചപ്പോൾ മറ്റൊരിടത്ത് കൊതുകുപിടുത്ത മൽസരം അരങ്ങേറി.കൊതുക് നിർമാർജനത്തിനായി പ്രതിവർഷം പത്ത്‌കോടി രൂപ വകയിരുത്താറുണ്ട് കൊച്ചി നഗരസഭ. പക്ഷെ കടലാസിലെ ഈ കണക്കല്ലാതെ പ്രായോഗികമായി നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. കൊതുക് നിർമാർജനത്തിന് അടിയന്തര കർമപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിത കൗൺസിലർമാർ ഇലക്ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയതും.

രണ്ട് വർഷമായി കൊച്ചിയിൽ കൊതുക് ശല്യത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നുമില്ലെന്ന് ആരോപിച്ചാണ് മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ കൊതുക് പിടുത്ത മൽസരം നടത്തിയത്. നരസഭയുടെ സോണൽ ഓഫീസിലായിരുന്നു പ്രതിഷേധം.116 കൊതുകിനെ പിടിച്ച്  ഒന്നാമതെത്തിയ ആർ.ബഷീറിന് ഇലക്ട്രിക്  ബാറ്റ് സമ്മാനമായി നൽകി.രണ്ടാം സ്ഥാനക്കാരന് കൊതുക് വലയും മൂന്നാംസ്ഥാനക്കാരന്  കൊതുക് തിരിയുമായിരുന്നു സമ്മാനം.കോവിഡ് വ്യാപനത്തിനിടെ കൊതുകിനെയും നേരിടേണ്ട ഗതികേടിലാണ് ജനമെന്ന് പ്രവർത്തകർ ആരോപിച്ചു.

MORE IN KERALA
SHOW MORE