ബൈബിൾ കൈപ്പടയിലെഴുതി അധ്യാപിക; എഴുത്തിന്റെ ഹരം

biblewb
SHARE

നാലായിരത്തിലധികം പേജ് വരുന്ന ഇംഗ്ലിഷ് ബൈബിള്‍ പൂര്‍ണമായും കൈകൊണ്ട് എഴുതിയ അധ്യാപികയെ പരിചയപ്പെടാം. തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശാന്താ ബാബുവാണ് കയ്യെഴുത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. ലോക്ഡൗണില്‍ നേരം പോക്കിന് ആരംഭിച്ച എഴുത്തിന്റെ ശേഖരത്തില്‍ മലയാളം ബൈബിളും ശ്രീമത് ഭാഗവതവുമെല്ലാമുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു ദിവസം പോലും ഈ എഴുത്ത് മുടങ്ങിയിട്ടില്ല. ദിവസവും ചുരുങ്ങിയത് അഞ്ചുമണിക്കൂറെങ്കിലും എഴുത്തിനായി മാറ്റിവെക്കും. ചിലദിവസങ്ങളില്‍ അത് പത്തുമണിക്കൂര്‍ വരെ നീളും. അതും വടിവൊത്ത കയ്യക്ഷരത്തില്‍.മലയാളം ബൈബിള്‍ എഴുതിയായിരുന്നു തുടക്കം.126 പേനയാണ് അതിനായി ഉപയോഗിച്ചത്. 3720 പേജ് എഴുതി തീര്‍ക്കാന്‍ എടുത്തത് പത്തുമാസത്തോളം. അതിന് പിന്നാലെ മലയാളം ബൈബിളിലേക്ക്. എട്ടുമാസം കൊണ്ട് അതും പൂര്‍ത്തിയായി. ഒടുവില്‍ രണ്ട് മാസം കൊണ്ട് ശ്രീമത് ഭാഗവതം പൂര്‍ത്തിയാക്കി. എഴുതും തോറും വേഗം കൂടിക്കൂടി വന്നു.ലോക്ഡൗണില്‍ നേരംപോക്കിനായാണ് അമരവിള എല്‍.എം.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയായിരുന്ന ശാന്ത കയ്യെഴുത്തിനെ കൂട്ടുപിടിച്ചത്.‌ രാമായണവും ഹിന്ദി ബൈബിളും ചുരുങ്ങിയ സമയത്തിനുള്ളില്‍ എഴുതി പൂര്‍ത്തിയാക്കുകയാണ് അടുത്ത ആഗ്രഹം.

MORE IN KERALA
SHOW MORE