പോത്ത് വിരണ്ടോടി; അഞ്ച് മണിക്കൂർ മുൾമുനയിൽ ഒരു നാട്; ഒരാൾക്ക് പരുക്ക്

buffelo
SHARE

കോഴിക്കോട് കൊടിയത്തൂരില്‍ പോത്ത് വിരണ്ടോടി. കശാപ്പിനായി എത്തിച്ച പോത്താണ് രാവിലെ വിരണ്ടോടി പരിഭ്രാന്ത്രി സൃഷ്ടിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് പോത്തിനെ പിടികൂടി. വിരണ്ടോടുന്നതിനിടെ ഒരാളെ കുത്തിപരുക്കേല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പരുക്ക് ഗുരുതരമല്ല. പോത്ത് വാഹനങ്ങള്‍ക്ക് നേരെയും തിരിഞ്ഞെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഒടുവില്‍ നാല് ഭാഗത്ത് നിന്നും കയറുകൊണ്ട് ബന്ധിച്ചാണ് പോത്തിനെ തളച്ചത്.

MORE IN KERALA
SHOW MORE