നടക്കാം വെള്ളത്തിനു മുകളിലൂടെ; ഫ്ലോട്ടിങ് പാലം ആലപ്പുഴയിൽ; കേരളത്തിൽ ആദ്യം

Floating-Bridge
SHARE

 കോവിഡ് പ്രതിസന്ധി ആണെങ്കിലും അത് മാറിക്കഴിഞ്ഞാൽ ആലപ്പുഴക്കാർക്ക് ഒരു സമ്മാനം ഒരുങ്ങുന്നുണ്ട്.  കടൽത്തിരയിൽ ഇളകി മറിയുന്ന കപ്പലുകളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ ആലപ്പുഴയിലെ കടലോളങ്ങളിൽ തുള്ളിക്കളിക്കാൻ ഒരുങ്ങുകയാണ് ഒരു ഫ്ലോട്ടിങ് പാലം .കേരളത്തിലെ  തന്നെ ആദ്യത്തെ ഫ്ലോട്ടിങ് പാലമാണിത്.

വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള പദ്ധതി  തുറമുഖ വകുപ്പിന്റെ അനുമതിയോടെ  തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയാണ് നടപ്പാക്കുന്നത്. ബീച്ചിൽ തുറമുഖ പാലത്തിന് സമീപം തീരത്ത് നിന്ന് 150 മീറ്റർ കടലിലേക്ക് ഫ്ലോട്ടിങ് പാലം നിർമിക്കാനാണ് തീരുമാനം.തിരമാലകളിൽ ആടുന്ന പാലത്തിലൂടെ ഇനി ആളുകൾക്ക് കടലിലേക്ക് നടന്നെത്താം.  

സുരക്ഷക്കായി പ്രത്യേകം ബോട്ടുകളും  ലൈഫ് ജാക്കറ്റുകളും സഞ്ചാരികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫ്ലോട്ടിങ് പാലത്തിന് അപകട സാധ്യതയില്ലെന്നാണ് തുറമുഖ വകുപ്പ് പറയുന്നത്. പാലത്തിന്റെ ഉദ്ഘാടനം അടുത്ത മാസം ആദ്യം നടത്താനാണ് ആലോചിക്കുന്നത്. പാലത്തിൽ കയറുന്നതിനുള്ള നിരക്ക് തീരുമാനിച്ചിട്ടില്ല. ഫ്ലോട്ടിങ് പാലത്തിന്റെ  ചിത്രങ്ങൾ ഇപ്പോഴെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

MORE IN KERALA
SHOW MORE