‍ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം; ബദലൊരുക്കാന്‍ വ്യാപാരികൾ

plasticusewb
SHARE

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതല്‍ ‍ഒറ്റത്തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്  ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം. പ്രതിദിനം ഒന്നരലക്ഷത്തിലധികം പ്ലാസ്്റ്റിക് കപ്പുകള്‍ നഗരത്തില്‍ വലിച്ചെറിയുന്നുണ്ടെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.  നിരോധനത്തോടെ ബദല്‍ സൗകര്യങ്ങളൊരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് വ്യാപാരികള്‍.

പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി കടകളിലെല്ലാം തുണിസഞ്ചികള്‍ നിറഞ്ഞു.10 മുതല്‍ 20 രൂപ വരെയാണ് സഞ്ചികള്‍ക്ക് ഈടാക്കുന്നത്.കടയില്‍ എത്തുന്നവര്‍ സഞ്ചി കൊണ്ടുവരാത്തതാണ് വ്യാപാരികള്‍ക്ക് തലവേദന.ഇറച്ചിക്കടകള്‍, ഹോട്ടലുകളിലെ പാഴ്സല്‍ തുടങ്ങിയവയ്ക്കും നിരോധനമുണ്ടെങ്കിലും പകരമെന്ത് എന്നതില്‍ വ്യക്തതയില്ല. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്  ചുവടുപിടിച്ചാണ് കോര്‍പറേഷനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ കടകളില്‍ നിന്ന് പിടിച്ചെടുക്കാനാണ് കോര്‍പറേഷന്‍ തീരുമാനം.

MORE IN KERALA
SHOW MORE