വസ്തുവും വീടും വേണം; സമരത്തെ അവഗണിച്ചു; മുട്ടിൽ ഇഴഞ്ഞ് പ്രതിഷേധം

muthalamada
SHARE

വസ്തുവും വീടും ആവശ്യപ്പെട്ടുള്ള പാലക്കാട് മുതലമട അംബേദ്ക്കർ കോളനിക്കാരുടെ സമരത്തെ അവഗണിക്കുന്നതിൽ മുട്ടിൽ ഇഴഞ്ഞ് പ്രതിഷേധം. കലക്ടറേറ്റിന് മുന്നിലാണ് സ്ത്രീകൾ ഉൾപ്പെടെ മുട്ടിലിഴഞ്ഞത്. ഗേറ്റ് തുറന്ന് കലക്ടറേറ്റിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി.

സഹന സമരത്തിൽ ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ചാണ് അംബേദ്കർ കോളനിക്കാരുടെ പ്രതിഷേധം. കലക്ടറേറ്റിന് മുന്നിലെ സമരപ്പന്തലും കടന്ന് മുട്ടിൽ ഇഴഞ്ഞ് ആവശ്യങ്ങൾ അറിയിച്ചുള്ള മുദ്രാവാക്യം വിളി. പല തവണ ചർച്ചയ്ക്ക് വിളിച്ച് കലക്ടർ അപമാനിച്ച് തിരച്ചയച്ചെന്നാണ് ആക്ഷേപം. ഈ വിഷയം കൂടി ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനാണ് കലക്ടറേറ്റിനു മുന്നിൽ ഇത്തരത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാനും ശ്രമമുണ്ടായി.

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ കലക്ടറേറ്റിന് മുന്നിലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കുടുംബങ്ങളുടെ നിലപാട്.

MORE IN KERALA
SHOW MORE