കുതിരാനിൽ രണ്ടാം തുരങ്കം തുറക്കാനൊരുങ്ങുന്നു; സ്ഥിരം റോഡ് വൈകും

kuthiranwb
SHARE

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഒരുക്കങ്ങളായി. രണ്ടാം തുരങ്കത്തിലേയ്ക്കുള്ള  സ്ഥിരം റോഡ് വരാന്‍ സമയമെടുക്കും. താല്‍ക്കാലിക റോഡാണ് ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. രണ്ടാം തുരങ്കം ഗതാഗത യോഗ്യമായി. താല്‍ക്കാലിക റോഡും ഒരുങ്ങി. ഇനി, വാഹനങ്ങള്‍ കടത്തിവിടാം. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. 

മാത്രവുമല്ല, തുരങ്കം സ്ഥിരമായി തുറക്കണമെങ്കില്‍ മികച്ച റോഡും വേണം. തിരക്ക് കൂടുമ്പോള്‍ വാഹനം കടത്തിവിടാനാകും ആദ്യഘട്ടത്തില്‍ തീരുമാനിക്കുക. നിലവില്‍, കുതിരാന്‍ തുരങ്കത്തിനു സമീപത്ത് വാഹന ഗതാഗതം കുരുക്കിലാകാറുണ്ട്. ഇതൊഴിവാക്കാന്‍ കൂടിയാണ് വേഗം, രണ്ടാം തുരങ്കം തുറക്കാന്‍ നീക്കം. അതേസമയം, രണ്ടാം തുരങ്കം തുറന്നാല്‍ ഉടന്‍ ടോള്‍ പിരിക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം മുഴുവനും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. രണ്ടാം തുരങ്കത്തിന്റെ കവാടത്തിലെ പാറകള്‍ പൊട്ടിച്ചു നീക്കി. നിലവിലെ ദേശീയപാതയില്‍ അപ്രോച്ച് റോഡ് നിര്‍മാണം തുടരുകയുമാണ്. തൃശൂര്‍..പാലക്കാട് റൂട്ടിലെ യാത്രാക്ലേശം രണ്ടു തുരങ്കങ്ങള്‍ തുറക്കുന്നതോടെ പൂര്‍ണമായും പരിഹരിക്കപ്പെടും.

MORE IN KERALA
SHOW MORE