‘ദിലീപ് എന്നെ ‘ഇക്ക’യെന്ന് വിളിക്കും; വിഐപി എന്ന് കേട്ടപ്പോൾ കുളിർമ തോന്നി; പക്ഷേ അതു ഞാനല്ല’

dileep-ktm-vip
SHARE

‘ഞാൻ വിഐപി അല്ല. സാധാരണക്കാരനായ പ്രവാസിയാണ്. പിന്നെ കേട്ടപ്പോൾ ഒരു കുളിർമയൊക്കെ തോന്നുന്നു. അങ്ങനെയെങ്കിലും ഒരു വിഐപി ആയല്ലോ..’ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ ആരോപിക്കുന്ന വിഐപി താനല്ലെന്നു പ്രവാസി വ്യവസായി മെഹബൂബ്. ഖത്തറിലെ ഹോട്ടല്‍ സംരംഭവുമായി ബന്ധപ്പെട്ട് ദിലീപിനെ കണ്ടത് മൂന്നുവര്‍ഷം മുന്‍പാണ്. ദിലീപ് കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടില്‍ പോയത് . സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല. അദേഹം പറയുന്ന കാര്യങ്ങള്‍ പോലീസ് തെളിയിക്കട്ടെ. തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നത് എന്തുകൊണ്ടന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. 

‘ദിലീപ് തന്നെ  ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. അത് ശരിയാണ്. പക്ഷേ ദിലീപുമായി ബിസിനസ് ബന്ധത്തിന് അപ്പുറം മറ്റൊന്നുമില്ല. ദിലീപുമായി ചേർന്നുള്ള ഹോട്ടൽ ബിസിനസിൽ മുടക്കി പണം പോലും ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. പേഴ്സണൽ കാര്യങ്ങളിൽ ഒരു തരത്തിലുമുള്ള ബന്ധവുമില്ല. നുണപരിശോധന അടക്കം നടത്തണമെന്ന് പറഞ്ഞാലും ഞാൻ തയാറാണ്. ഇവർ പറയുന്ന വിഐപി ഞാനല്ല..’ അദ്ദേഹം പറയുന്നു.

MORE IN KERALA
SHOW MORE