വിധി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി; തുറന്നെതിർത്ത് സതീദേവി

sathidevi-saji
SHARE

അതിജീവിതയുടെ മൊഴി തള്ളിയ വിചാരണക്കോടതിവിധി അവിശ്വസനീയമെന്ന വിമര്‍ശനവുമായി ബലാല്‍സംഗപരാതി അന്വേഷിച്ച എസ്.പി ഹരിശങ്കര്‍. 

വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയും വിമര്‍ശിച്ചപ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

വിധിക്കെതിരായ തുറന്ന് വിമര്‍ശനത്തിന് കാരണമായി എസ്.പി ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. സ്ത്രീപിഡനക്കേസുകളില്‍ അതിജീവിതയുടെ മൊഴി പൂര്‍ണ വിശ്വാസത്തിലെടുക്കുകയെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പായില്ല. ഒറ്റ സാക്ഷിപോലും കൂറുമാറാതിരുന്നിട്ടും പ്രോസിക്യൂഷന്‍ തെളിവുകള്‍ കോടതി തള്ളിക്കളഞ്ഞു. സ്വാധീനമുള്ള ഒരു സംവിധാനത്തിനുള്ളില്‍ നിന്ന് അതിന്റെ അധികാരിക്കെതിരെ പരാതി പറഞ്ഞ സ്ത്രീയുടെ മാനസികാവസ്ഥയും തുടര്‍ജീവിതവും പരിഗണിച്ചില്ല. അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിധിയെന്ന സംശയത്തില്‍ അപ്പീല്‍ നല്‍കാനാണ് ആലോചന.

വനിതാ കമ്മീഷനും വിധിയെ തുറന്നെതിര്‍ത്തു. എന്നാല്‍ വ്യത്യസ്തമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ അനുമതിക്ക് ശേഷമേ സര്‍ക്കാരാണോ പരാതിക്കാരിയാണോ അപ്പീല്‍ നല്‍കുകയെന്ന് തീരുമാനിക്കു. 

MORE IN KERALA
SHOW MORE