കട്ടിൽ, ഫ്രിഡ്ജ്, എയർ കൂളർ; സൈക്കിൾ കാരവാൻ നിർമിച്ച് ആകാശ്; പ്രതീക്ഷ

caravan-cycle
SHARE

ചലച്ചിത്ര താരങ്ങള്‍ക്ക് കോടികള്‍ മുടക്കി കാരവനുകള്‍ സ്വന്തമാക്കാം. പക്ഷെ പണമില്ലാത്തതുകൊണ്ട് കാരവനുകളില്‍ കഴിയാന്‍ പറ്റുന്നില്ലെന്ന് സങ്കടപ്പെടുന്നവരുണ്ടെങ്കില്‍ സ്വന്തമായി കാരവന്‍ നിര്‍മിച്ച കോഴിക്കോട്ടെ കുന്നമംഗലം സ്വദേശി ആകാശിനെ ഒന്ന് പരിചയപ്പെടണം. ആകാശിനെക്കുറിച്ച് ‍‍ഞങ്ങളുടെ പ്രതിനിധി മിഥുന്‍ പങ്കജ് തയാറാക്കിയ റിപ്പോര്‍ട്ടിലേക്ക്. 

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആകാശ് രണ്ടര മാസം കൊണ്ടാണ് തന്റെ സ്വപ്നമായ സൈക്കിൾ കാരാവാൻ നിർമിച്ചത്. സൗരോർജജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്രിഡ്ജ്, മിക്സർ, എയർ കൂളർ തുടങ്ങി കിടക്കാൻ കട്ടിലടക്കം ഈ കാരാവാനിലുണ്ട്.

സൈക്കിൾ കാരവനിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മുംബൈയിൽ നിന്നടക്കം സൈക്കിൾ കാരവന്‍ തേടി ആളുകൾ എത്തി. കുറച്ചുകൂടി സൗകര്യപ്രദമായ രീതിയില്‍ രൂപകല്‍പന ചെയ്തശേഷം വ്യവസായ അടിസ്ഥാനത്തില്‍  നിർമ്മിക്കാനാണ് ആകാശിന്റ ആലോചന

കാരവന്‍ നിര്‍മാണത്തിന് വീട്ടുകാരുടേയു പിന്തുണയുണ്ട്. പോളിടെക്നിക് പഠനത്തിന് ശേഷം മെക്കാനിക്കൽ എന്‍ജിനീയറിങ്ങില്‍  ബിരുദമെടുക്കണമെന്നാണ് ആകാശിന്റെ ആഗ്രഹം

MORE IN KERALA
SHOW MORE