കൃത്രിമക്കാലിൽ സ്വയം നടന്ന് പശുക്കിടാവ്; സന്തോഷത്തിൽ ഡേവിസും കുടുംബവും

cow-legs
SHARE

കാലില്ലാത്ത പശുക്കിടാവിനെ അറവുകാര്‍ക്ക് നല്‍കുന്നതിന് പകരം കൃത്രിമക്കാല്‍ വച്ചുകൊടുത്ത മൃഗസ്നേഹിയാണ് തൃശൂര്‍ മണലൂര്‍ സ്വദേശി ഡേവിസ്. കൃത്രിമക്കാലില്‍ പശുക്കിടാവ് സ്വയം നടക്കാന്‍ തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് ഡേവിസും കുടുംബവും. 

വെച്ചൂര്‍ പശുവിനോടുള്ള ഇഷ്ടം കാരണം രണ്ടു വര്‍ഷം മുമ്പാണ് ഇതുപോലെ ഒന്നിനെ ഡേവീസ് വാങ്ങിയത്. നായ്ക്കളെ കണ്ട് പശു പേടിച്ചോടിയപ്പോള്‍ കയര്‍ കാലില്‍ കുരുങ്ങി വീണു. നീരുവന്ന് പഴുത്തതോടെ കാല്‍ മുറിച്ചുമാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കാല്‍ മുറിച്ചുമാറ്റിയ ശേഷം മൂന്നു മാസം പരിചരിച്ചു. പശുക്കിടാവിന് പേരുമിട്ടു. മണിക്കുട്ടി. അറക്കാന്‍ കൊടുക്കാനായിരുന്നു പരിചയക്കാരുടെ ഉപദേശം. പക്ഷേ, മണിക്കുട്ടിയോടുള്ള ഇഷ്ടം കാരണം അതിനു മുതിര്‍ന്നില്ല.  മനുഷ്യര്‍ക്ക് വയ്ക്കുന്നതുപോലെയുള്ള കൃത്രിമക്കാല്‍ ഘടിപ്പിക്കാന്‍ കഴിയുമോയെന്ന് അന്വേഷിച്ചു. അങ്ങനെയാണ്, കൃത്രിമക്കാല്‍ ഘടിപ്പച്ചത്. ഇങ്ങനെ, നടത്തം തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. 

ഇതുപോലെ തുടര്‍ന്നങ്ങോട്ട് നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. കൃത്രിമക്കാലുമായി പശുക്കിടാവ് പൊരുത്തപ്പെട്ടു വരികയാണ്. 

MORE IN KERALA
SHOW MORE