റെയ്ഡിനു പിന്നാലെ ദിലീപ് ബ്യൂട്ടി സലൂണിലേക്ക്; കൂടെ രണ്ടു പേർ; വിഡിയോ

dileep-saloon
SHARE

വീട്ടിലും നിര്‍മാണക്കമ്പനിയിലും മണിക്കൂറുകള്‍ നീണ്ട പൊലീസ് പരിശോധനകള്‍ക്ക് തൊട്ടുപിന്നാലെ നടന്‍ ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍. വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും ദിലീപ് സംസാരിച്ചില്ല. 

വ്യാഴം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചത് രാത്രി ഏഴിന് . 

ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ദിലീപ് കൊച്ചിയിലേക്ക്. സ്വന്തം വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പമായിരുന്നു യാത്ര.

രാവിലെ മുതല്‍ പൊലീസ് പരിശോധന നടന്ന ചിറ്റൂര്‍ റോഡിലെ പ്രൊഡക്ഷന്‍ കമ്പനിയിലേക്കാണെന്ന് കരുതിയെങ്കിലും യാത്ര അവിടേക്ക് ആയിരുന്നില്ല. കലൂര്‍ സ്റ്റേഡിയംവഴി ഒടുവില്‍ കതൃക്കടവിലെ ബ്യൂട്ടി സലൂണില്‍. കൂടെയുണ്ടായിരുന്ന ആള്‍ അകത്തുപോയി സംസാരിച്ചു. കാത്തിരിപ്പിനൊടുവില്‍ ദിലീപ് സലൂണിലേക്ക്. ഒന്നര മണിക്കൂറിനുശേഷം കാറില്‍ കയറി മടക്കം.

MORE IN KERALA
SHOW MORE